Kerala News

തുളസീവന സംഗീതതോത്സവം നവംബർ 30 മുതൽ ഡിസംബർ 8 വരെ

തിരുവനന്തരുരം; 2023-ലെ തുളസീവന സംഗീതതോത്സവം നവംബർ 30 മുതൽ ഡിസംബർ 8 വരെ. ഒമ്പത് ദിവസങ്ങളിലായി തിരുവനന്തരുരത്ത് തൈക്കാടുള്ള സ്വാതി തിരുനാൾ സംഗീത തകോതളജിലെ മുത്തയ്യ ഭാഗവതർ ഓഡിറ്റോറിയത്തിൽ നടക്കും. 30-ന് വയ്ക്കിട്ടു 05.30ന് തുളസീവന സംഗീത പരീക്ഷിത്തിന്റെ പ്രസിഡൻറ് ശ്രീ ജി രാജ്‌മോഹൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ർട ഡോ. എസ് ഉണ്ണികൃഷ്ണൻനായർ സംഗീതതോത്സവം ഉത്‌ഘാടനം ചെയ്യും, തുളസീവനം ശ്രീ ആർ രാമചന്ദ്രൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തുകയും , പ്രശസ്ത കവി ശ്രീ പ്രഭാവർമ്മ മുഖ്യാതിഥി ആയിരിക്കുന്നതും ആണ്.
സംഗീതോത്സവത്തിന്റെ ഒൻപതു ദിവസങ്ങളിലായി പ്രസിദ്ധരായ മുതിർന്ന 9 സംഗീത-വാദ്യ കലാകാരന്മാരെ ആജീവനാന്ത സംഗീതോപാസനയുടെ അംഗീകാരമായി “തുളസീവന ആദരപത്രം നൽകി ശ്രീഷ്ടവ്യക്തികൾ ആദരിക്കും. എല്ലാദിവസവും വയ്ക്കിട്ടു 6 മുതൽ 8 വരെ പ്രസിദ്ധ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീതസദസ് ഉണ്ടായിരിക്കുന്നതാണ്.

സമാപന ദിവസമായ ഡിസംബർ 8- ആം തീയതി ഈ വർഷത്തെ തുളസീവന പുരസ്‌കാരം സ്വാതി തിരുനാൾ സംഗീത കോളജിലെ സംഗീതാധ്യാപകനും പ്രസിദ്ധ സംഗീത വിദ്വാനുമായ ഡോ നെടുകുന്നം ശ്രീദേവിന് കേരളം സംസ്ഥാന ചീഫ് സെക്രട്ടറി ഡോ വി വേണു IAS സമ്മാനിക്കുന്നതാണ്.
സംഗീതാസ്വാദകരും തുളസീവന സംഗീത പരിഷത്തിന്റെ അഭ്യുദയ കാംഷികളുമായ എല്ലാ സജ്ജനങ്ങളും ഈ സംഗീതോത്സവം പൂർണ വിജയമാകുന്നതിനും പങ്കെടുക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ ദിവസവും കൃത്യസമയത്തു തന്നെ വന്നു ചേർന്ന് സ്വന്തം മഹനീയ സാനിധ്യം കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണം എന്നും അഭ്യർത്ഥിക്കുന്നു.
സംഗീതതോത്സവത്തിൽ പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും എന്ന് തുളസീവന സംഗീത പരിഷത്ത്‌ ഭാരവാഹികൾ അറിയിച്ചു.

Related Posts

Leave a Reply