India News

തീവ്രവാദ ബന്ധം സംശയിച്ച്‌ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്

തീവ്രവാദ ബന്ധം സംശയിച്ച്‌ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കില്‍ എൻഐഎ റെയ്ഡ് നടത്തി. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേർ റെയ്ഡില്‍ പിടിയിലായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഒക്ടോബർ രണ്ടിന് മഹാരാഷ്ട്രയിലെ എട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ഭീകരവാദസംഘടനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ കത്തില്‍ നിന്നും ലഭിച്ചതായും എൻഐഎ പുറത്തുവിട്ടു. പാകിസ്താൻ ആസ്ഥാനമായുളള ഭീകരവാദ സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്.

Related Posts

Leave a Reply