തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ നിര്‍ണായക വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം ഇന്ന് മൊഴി രേഖപ്പെടുത്തും. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസില്‍ തുടര്‍ അന്വേഷണത്തിന് അനുമതി ലഭിച്ചതോടെയാണ് മൊഴി എടുക്കുന്നത്. അന്വേഷണ സംഘംതൃശ്ശൂര്‍ പൊലീസ് ക്ലബില്‍ പ്രത്യേക യോഗവും ചേരുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൊച്ചി ഡിസിപി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 11 മണി മുതല്‍ മൊഴി രേഖപ്പെടുത്തുക. അതേസമയം അന്വേഷണ സംഘംതൃശ്ശൂര്‍ പൊലീസ് ക്ലബില്‍ പ്രത്യേക യോഗവും ചേരുന്നുണ്ട്. ബി.ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും ബി ജെ പി യെയും പ്രതികൂട്ടിലാക്കിയിരിക്കുന്ന വെളിപ്പെടുത്തലാണ് തിരൂര്‍ സതീഷ് നടത്തിയത്
ധര്‍മ്മരാജന്‍ അടക്കം 25 സാക്ഷികളുടെ മൊഴികളില്‍ കള്ളപ്പണം കടത്ത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ട്. 200 സാക്ഷികളാണ് കേസിലുള്ളത്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. വെളിപ്പെടുത്തലില്‍ കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലുള്ളതിനാല്‍ ധര്‍മ്മരാജന്‍ അടക്കമുള്ളവരൊക്കെ പ്രതിയാക്കാനാണ് പോലീസിന്റെ തീരുമാനം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒന്‍പത് കോടി രൂപ എത്തിച്ചുവെന്നായിരുന്നു ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് 24 നടത്തിയ വെളിപ്പെടുത്തല്‍. പണം എത്തിച്ച ധര്‍മ്മരാജനുമായി ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അതിനുമുന്‍പ് ചര്‍ച്ച നടത്തിയെന്ന സതീഷിന്റെ വെളിപ്പെടുത്തല്‍ തുടരന്വേഷണം വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.