Kerala News

തിരുവല്ലയിൽ ഓണാഘോഷ പരിപാടിയ്ക്കിടെ പീഡനശ്രമം – 60കാരന്‍ അറസ്റ്റില്‍

തിരുവല്ലയിലെ പരുമലയില്‍ ഓണാഘോഷ പരിപാടിയ്ക്കിടെ 22 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 60 കാരനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടില്‍ വീട്ടില്‍ പി.കെ സാബു ആണ് അറസ്റ്റിലായത്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ ചേര്‍ന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. അനധികൃത മദ്യക്കച്ചവടം ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply