Kerala News

തിരുവമ്പാടി KSEB ഓഫീസിൽ അതിക്രമം കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു.

തിരുവമ്പാടി KSEB ഓഫീസിൽ അതിക്രമം കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയ മുഴുവൻപേരുടെയും വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. കയ്യേറ്റത്തിൽ പരുക്കേറ്റ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ളവർ ചികിത്സയിൽ.

ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് ഉത്തരവു നൽകി.

ശനിയാഴ്ച രാവിലെ സൺറൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയുമുണ്ടായി. അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ തച്ചുതകർത്ത് വലിയ തോതിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

മർദ്ദനമേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും ഇപ്പോൾ മുക്കം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Related Posts

Leave a Reply