തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണിയാപുരം കരിച്ചാറയിലെ വീട്ടിലാണ് ഷാനു എന്ന വിജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ രങ്കനെ കാണാനില്ല. രാവിലെ വിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ വീട്ടിൽ വിജിയും രങ്കനുമുണ്ടായിരുന്നു. എന്നാൽ തിരിച്ചെത്തിയപ്പോൾ വീട്ടിലെ ഹാളിൽ മരിച്ച് കിടക്കുന്ന വിജിയെയാണ് കുട്ടികൾ കണ്ടത്. വിജിയുടെ ആദ്യ ഭർത്താവിൻ്റെ മരണത്തിന് ശേഷം തമിഴ്നാട് സ്വദേശിയായ രങ്കനൊപ്പം താമസിച്ചുവരുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാതായി. ഇയാൾക്കായുള്ള തെരച്ചിൽ നടന്ന് വരികയാണ്.