Kerala News

തിരുവനന്തപുരത്ത്‌ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തിൽ സഹപാഠിയും മാതാവും അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തിൽ സഹപാഠിയും മാതാവും അറസ്റ്റിൽ. ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. തീവയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ 16 കാരനായ പ്രതി ആറ്റിങ്ങലിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സഹപാഠിയുടെ മോശമായ പെരുമാറ്റം പെൺകുട്ടി മുൻപ് വിലക്കിയതിലെ വിരോധമാണ് കാർ ആക്രമിക്കാൻ കാരണമായത്. 16 കാരൻ അമ്മയുടെ അറിവോടുകൂടിയാണ് അക്രമ സംഭവം നടത്തിയതെന്ന് പൊലീസിന് മനസ്സിലായി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

Related Posts

Leave a Reply