Kerala News

തിരുവനന്തപുരത്ത്‌ പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ കടന്നു പിടിച്ച വൃദ്ധൻ അറസ്റ്റിൽ

തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ കടന്നു പിടിച്ച വൃദ്ധൻ അറസ്റ്റിൽ. നെയ്യാറ്റിൻകര മാരായമുട്ടം അമ്പലത്തറ പൂവൻകാല കുരിശടി സ്വദേശി ഗണപതി(64)യെയാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. മാരായമുട്ടത്ത് വീട്ടിലെത്തിയ ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന യുവതിയോട് വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ പോയ യുവതിക്ക് പിന്നാലെ പോയി  കടന്നു പിടിക്കുകയായിരുന്നു. യുവതി നിലവിളിച്ചതോടെ  ഗണപതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി മാരായമുട്ടം പൊലീസിനെ പരാതി നൽകി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

Related Posts

Leave a Reply