Kerala News

തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ KSRTC ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്; ഡ്രൈവർമാരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. നെയ്യാറ്റിൻകര മൂന്നുകള്ളിൻമൂടാണ് സംഭവം. രണ്ടു ബസ്സിന്റെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരുക്കേറ്റു.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്ന് നെയ്യാറ്റിൻകരയിലേക്കും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ 29 പേർക്ക് പരുക്കേറ്റു. പത്ത് പേരെ നിംസ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർമാരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർമാരെ മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Posts

Leave a Reply