Kerala News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പോലീസ് അപകടത്തിൽ  കേസെടുത്തു.

Related Posts

Leave a Reply