Kerala News

 തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ എയർലൈൻസ്.

തിരുവനന്തപുരം: കേരളത്തിൽ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ എയർലൈൻസ്. ആവശ്യക്കാർ കൂടിയാൽ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് സെയിൽസ് ആൻഡ് ഡിസ്ട്രിബൂഷൻ തലവൻ ദിമുത്തു ടെന്നകൂൺ പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ നിന്ന് ഒരാഴ്ച 90 വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. ആഴ്ചയിൽ നാല് വിമാനങ്ങളാണ് തിരുവനന്തപുരം- കൊളംബോ റൂട്ടിൽ പറക്കുന്നത്. ട്രാൻസ് ലങ്ക എയർ ട്രാവലസാണ് തെക്കൻ കേരളത്തില്‍ ശ്രീലങ്കൻ എയർലൈൻസിന്‍റെ സെയ്ൽസ് ഏജന്‍റ്. 

Related Posts

Leave a Reply