തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഓട്ടോയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. 35-കാരിയാണ് പീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം.
അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ജിജാസിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി ഫോർട്ട് പൊലീസ് കേസെടുത്തു. പോക്സോ ഉൾപ്പെടെ മറ്റ് ഒൻപത് കേസുകളിൽ പ്രതിയാണ് മുഹമ്മദ് ജിജാസെന്ന് പൊലീസ് പറഞ്ഞു.