തിരുവനന്തപുരത്ത് ഐ.ടി ജീവനക്കാരൻ മരിച്ച നിലയിൽ. ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആൻ്റണി (30) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം. എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖിൽ ആൻ്റണി. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വിസ്റ്റ് നടപടികൾ ആരംഭിക്കും.