Kerala News

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ.

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്‌തിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനില്‍ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയില്‍ പറയുന്നു.

കുട്ടിയെ ഉപദ്രവിക്കുന്ന സമയം അമ്മ തടഞ്ഞില്ല എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ എടുത്തതും ഇപ്പോള്‍ അറസ്റ്റ് രേകപ്പെടുത്തിയതും. കഴിഞ്ഞ ആറ് മാസമായി കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം മര്‍ദിച്ചിരുന്നു.

കുട്ടിയുടെ അടി വയറ്റില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചെന്നുമാണ് പരാതി. നായയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മര്‍ദിച്ചുവെന്നും പൊലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനില്‍ കെട്ടിതൂക്കിയതായും പരാതിയുണ്ട്.

Related Posts

Leave a Reply