തിരുവനന്തപുരം: തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. അഴൂര്‍ സ്വദേശിനി നിര്‍മലയുടെ മരണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റിലായി. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
നിര്‍മലയുടെ മകള്‍ ശിഖയും ചെറുമകള്‍ ഉത്തരയുമാണ് പൊലീസിന്റെ പിടിയിലായത്. ഈ മാസം 17നായിരുന്നു കൊലപാതകം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
നിര്‍മലയും മകളും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. നിര്‍മ്മലയുടെ പുതുതായി തുടങ്ങിയ നിക്ഷേപത്തില്‍ ശിഖയെ അവകാശിയാക്കാത്തതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് അറിയിച്ചു.