Kerala News

തിരുവനന്തപുരത്തു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി – പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ കെണിയിൽ പെടുത്തി പീഡിപ്പിച്ചതായി പരാതി. പ്രതി മഹേഷ് ജോർജിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണിയല്‍ ആപ്പിലൂടെയാണ് മഹേഷ് പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇരയാക്കപെട്ട രണ്ട് യുവതികൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

പീഡനം പുറത്ത് പറഞ്ഞാലോ കേസ് കൊടുത്താലോ കൊന്നു കളയുമെന്ന് ഭീഷണിപ്പെ‌ടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. വിദേശത്തു ഉൾപ്പെടെയുള്ള നിരവധി പെൺകുട്ടികളാണ് ഇരയായിട്ടുള്ളത്. പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായിരുന്നുവെന്നും പരാതിയിലുണ്ട്.

Related Posts

Leave a Reply