തിരുവനന്തപുരം: മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ അപകടത്തിൽ മരിച്ചു. പാറശാല കൊല്ലങ്കോട് വെങ്കഞ്ഞി ആനാട് മറുവത്തലക്കൽ പങ്കജാക്ഷ വിലാസത്തിൽ പത്മകുമാരി (48) ആണ് മരിച്ചത്.
ചെറുവാരക്കോണം കിണറ്റ്മുക്കിന് സമീപമാണ് അപകടം നടന്നത്. ഇവരുടെ മകൾ കൃഷ്ണപ്രിയയുടെ സ്കൂട്ടറിന് പുറകിലിരുന്ന് കൊല്ലങ്കോട്ടേക്ക് പോകുകയായിരുന്നു പത്മകുമാരി. റോഡുവക്കിലെ പുരയിടത്തിൽ നിന്ന പുളിമരം മുറിച്ചതിൻ്റെ ഇലയിലും മറ്റ് അവശിഷ്ടങ്ങളിലും തെന്നി നിയന്ത്രണം തെറ്റി സ്കൂട്ടർ മറിയുകയായിരുന്നു. പത്മകുമാരി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം പുറകിൽ നിന്ന് വന്ന തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളിലെ വാൻ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.
