Kerala News

തിരുവനന്തപുരം സ്വദേശിക്ക് അത്ഭുത രക്ഷപെടൽ! വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, ഉണർന്നപ്പോൾ കനാലിൽ അകപ്പെട്ടു

കുട്ടനാട്: വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കനാലിൽ അപകടത്തിൽപ്പെട്ട തിരുവനന്തപുരം സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു. തൃശൂരിൽ പോയി തിരികെ വരുന്നതിനിടെ എ-സി റോഡിൽ വേഴപ്ര ടൈറ്റാനിക് പാലത്തിന് സമീപം, ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം. കനാലിൽ കടകൽ നിറഞ്ഞുകിടന്നതും വെള്ളക്കുറവും ഇയാൾക്ക് രക്ഷയായി. അപകടത്തിൽ നേരിയ പരുക്കു മാത്രമേറ്റ ഇയാളെ ഈ സമയം എതിരെ വന്ന വാഹനത്തിലെ യാത്രക്കാർ ചേർന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു.

Related Posts

Leave a Reply