Kerala News

തിരുവനന്തപുരം: സ്ത്രീ കുഴഞ്ഞുവീണ് മരണപ്പെട്ടതില്‍ ദുരൂഹതയെന്ന് പരാതി

തിരുവനന്തപുരം: സ്ത്രീ കുഴഞ്ഞുവീണ് മരണപ്പെട്ടതില്‍ ദുരൂഹതയെന്ന് പരാതി. കളിപ്പാംകുളം കൊത്തുകല്ല് സ്വദേശി ശ്രീദേവി(52)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. സഹോദരന്റെ അടിയേറ്റ് ശ്രീദേവി മരിച്ചെന്നാണ് പരാതി. സഹോദരന്‍ സതീഷ് കുമാറുമായുളള തര്‍ക്കത്തിനിടെ അടിയേറ്റെന്നാണ് ഫോര്‍ട്ട് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ കേസ് എടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും ഫോര്‍ട്ട് പൊലീസ് പറഞ്ഞു.

Related Posts

Leave a Reply