Kerala News

തിരുവനന്തപുരം:  സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ എത്തിയപ്പോൾ കാഴ്ച പരിശോധനയില്ലെന്ന്; മറ്റിടത്തേക്ക് വിട്ടു, കാരണം പറയാൻ നിര്‍ദേശം

തിരുവനന്തപുരം: കാഴ്ച പരിശോധിക്കാനായി ആധുനിക സൗകര്യങ്ങളെല്ലാമുള്ള  സർക്കാർ കണ്ണാശുപത്രിയിലെത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥനെ യാതൊരു സൗകര്യങ്ങളുമില്ലാത്ത മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.

സ്വകാര്യ കണ്ണാശുപത്രികളുടെ വളർച്ചക്ക് സർക്കാർ തലത്തിൽ സഹായം നൽകുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സംഭവമെന്ന് കൈതമുക്ക് സ്വദേശി ബി. സുരേഷ്കുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. ശരിയായ യോഗ്യതയും കഴിവുമുള്ള ഡോക്ടർമാരുണ്ടെന്ന വിശ്വാസത്തിലാണ് സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഒരു ദിവസത്തെ തൊഴിലും വേതനവും മുടക്കിയാണ് സാധാരണക്കാർ ജനറലാശുപത്രിക്ക് സമീപമുള്ള കണ്ണാശുപത്രിയിലെത്തുന്നത്. 

അവരുടെ മറ്റൊരു ദിവസത്തെ വരുമാനം കൂടി മുടക്കുന്ന നടപടിയാണ് കണ്ണാശുപത്രിയിൽ നടക്കുന്നത്. മാർച്ച് 23 ന് താൻ കണ്ണാശുപത്രിയിലെത്തുമ്പോൾ 40 ടോക്കൺ മാത്രമാണ് നൽകിയത്. അന്ന് ചികിത്സക്കെത്തിയ എല്ലാവർക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. ഒരു പബ്ലിക് അതോറിറ്റി നിർവഹിക്കേണ്ട ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറി മറ്റൊരു സംവിധാനത്തെ ഏൽപ്പിക്കുക വഴി കണ്ണാശുപത്രി അധികൃതർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറിയതായി പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

Related Posts

Leave a Reply