തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിക്കുന്നത്.
