Kerala News

തിരുവനന്തപുരം വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം.

തിരുവനന്തപുരം വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് അറസ്റ്റ്.

വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടറെ ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അയിരൂർ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുനീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Related Posts

Leave a Reply