Kerala News

തിരുവനന്തപുരം; ‘വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം, പിന്നാലെ സംഘര്‍ഷം’; യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വൃദ്ധനടക്കം മൂന്നു പേരുടെ തല തല്ലിപ്പൊട്ടിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. കഴിഞ്ഞദിവസം തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഊരുട്ടമ്പലം സ്വദേശി വിഷ്ണു മോഹന്‍, മലയിന്‍കീഴ് സ്വദേശി രാഹുല്‍, മാറനല്ലൂര്‍ സ്വദേശികളായ വിനോദ് കാംബ്ലി, പ്രവീണ്‍, ശ്രീരാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ രണ്ടുപേര്‍ക്കും തലയ്ക്ക് പരുക്കുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: അയല്‍വാസിയുടെ വീടിനോട് ചേര്‍ന്ന് 85 കാരനായ സോമന്‍ നാടാര്‍ പതിവായി മൂത്രമൊഴിക്കാറുണ്ടായിരുന്നു. ഇത് പല തവണ വിലക്കി. എന്നാല്‍ സോമന്‍ നാടാര്‍ മൂത്രമൊഴിക്കുന്നത് തുടര്‍ന്നു. ഊരൂട്ടമ്പലം സ്വദേശി രതീഷിന്റെ ഭാര്യ വീടാണിത്. വീട്ടുകാരുടെ പരാതിയില്‍ രതീഷിന്റെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. പ്രതികാരമെന്നോണം സോമന്‍ നാടാരുടെ കടയ്ക്ക് മുന്നില്‍ തിരിച്ചും ഇവര്‍ മൂത്രമൊഴിച്ചു. ഇത് ചോദ്യം ചെയ്തതോടെ അടിപിടിയായി. തുടര്‍ന്ന് മദ്യപിച്ചെത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് സോമനെ തലങ്ങും വിലങ്ങും വെട്ടി. ഇത് തടയാനെത്തിയ മകള്‍ക്കും മകനും മര്‍ദനമേറ്റു. മൂവരുടേയും തലയ്ക്ക് പത്തിലേറെ തുന്നലുണ്ട്. അക്രമം തടയാനെത്തിയ ബന്ധുവായ ശിവാനന്ദന്റെ തലയ്ക്കും വെട്ടേറ്റു. സോമന്‍ നാടാരുടെ നില ഗുരുതരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Related Posts

Leave a Reply