Kerala News

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും സംസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്‍റെയും മടക്കം. ഈ മാസം 21ന് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും അദ്ദേഹത്തിനൊപ്പം വിദേശ യാത്രയില്‍ ഉണ്ടായിരുന്നു.

ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ രാജ്യങ്ങളിലായിരുന്നു സന്ദര്‍ശനം. സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ട്. എന്നാല്‍, ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.

Related Posts

Leave a Reply