ഈ വർഷം സിവിൽ സർവീസിൽ ഉന്നത വിജയം കരസ്ഥമാക്കിയ 15 ഓളം റാങ്ക് ജേതാക്കളെ വട്ടപ്പാറ പി എം എസ് ഡെന്റൽ കോളേജിൽ മെയ് മൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആദരിക്കുന്നു. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള ഐഎഎസ് മുഖ്യ അതിഥി ആയിരിക്കും പിഎംഎസ് ഡെന്റൽ കോളേജ് ചെയർമാൻ ഡോക്ടർ പി. എസ്. താഹയും ചീഫ് സെക്രട്ടറി ജിജി തോംസണും ചടങ്ങിൽ സന്നിഹിതരാകും.

ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നിലവാരമുള്ള പ്രൊഫഷണൽ ഡെന്റൽ കോളേജുകളിൽ പഠന മികവുകൊണ്ടും ശാസ്ത്രീയ ഗവേഷണ പാടവം കൊണ്ടും മുന്നിൽ നിൽക്കുകയാണ് വട്ടപ്പാറയിൽ പ്രവർത്തിക്കുന്ന പി എം എസ് ഡെന്റൽ കോളേജ്.
2002ൽ സ്ഥാപിതമായ പി എം എസ് ഡെന്റൽ കോളേജിന് NAAC “A” അംഗീകാരം ലഭിച്ചിട്ടുള്ളതും ഈ കോളേജിൽ ബിഡിഎസ്, എംഡിഎസ്, ബിരുദാനന്തര ബിരുദ കോഴ്സുകളും, ഡിപ്ലോമ കോഴ്സുകളിലുമായി 600 ലധികം വിദ്യാർത്ഥികൾ പഠിക്കുന്നു.
ആരോഗ്യ സർവകലാശാല പി എച്ച് ഡി ഗവേഷണ കേന്ദ്രം കൂടിയായ പി എം എസ് ഡെന്റൽ കോളേജിന്റെ ഓർത്തോഡോന്റിക് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോക്ടർ ദീപു ലിയാൻഡർ, പ്രോസ്തോ ഡോന്റിക് ഡിപ്പാർട്ട്മെന്റ് അഡീഷണൽ റീഡർ ഡോക്ടർ വർഷാ രാജീവ്, PRO R .രാംകുമാർ എന്നിവർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.