Kerala News

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരത്തിനു മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ആക്കുളം സ്വദേശി ശിശുപാലനാണ് മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ചികിത്സയിൽ കഴിയുന്ന ആളാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന. അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തി. തുടർന്ന് ഫയർ ഫോഴ്സ് എത്തി ഇയാളെ താഴെ ഇറക്കി. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും മരത്തിനു മുകളിൽ കയറി ശിശുപാലൻ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.

Related Posts

Leave a Reply