തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ രണ്ട് ഹനുമാന്‍ കുരങ്ങുകളെ കൂട്ടില്‍ തിരികെ എത്തിച്ചു. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. ഒരു കുരങ്ങ് മരത്തില്‍ തുടരുകയാണ്. അല്‍പം മുമ്പാണ് രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെ കൂട്ടില്‍ എത്തിച്ചത്.
കുരങ്ങുകള്‍ തിരികെ വരാതിരുന്ന സാഹചര്യത്തില്‍ നാളെയും മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു.
അതേസമയം കുരുങ്ങു കെണി നല്‍കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. രാത്രിയോടെ കുരങ്ങുകെണി സജ്ജമാകുമെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. ഇന്നും മൃഗശാലയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.