തിരുവനന്തപുരം മലയിൻകീഴിൽ നാലു വയസ്സുകാരന് ദാരുണാന്ത്യം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. മരണം ഭക്ഷ്യ വിഷബാധയെത്തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടി മരിച്ചത് ഷവർമ കഴിച്ചതിനെ തുടർന്നാണെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഗോവന്‍ യാത്രക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ മലയൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.