Entertainment Kerala News

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ നടി അരുന്ധതി നായരുടെ നില ഗുരുതരം

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ നടി അരുന്ധതി നായരുടെ നില ഗുരുതരം. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് കോവളം ഭാഗത്തുവെച്ച് നടിയുടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ നടിയുടെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അരുന്ധതിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. അപകട സമയം അരുന്ധതിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. അതുവഴി പോയ വാഹനത്തിലുള്ളവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഗോപിക അനില്‍ ഉള്‍പ്പടെ രംഗത്തെത്തി. ‘അരുന്ധതിയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാണ്. ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിങ്ങള്‍ കഴിയുംവിധം സഹായിക്കണം’, ഗോപിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തമിഴ് സിനിമകളിലൂടെയായിരുന്നു അരുന്ധതിയുടെ സിനിമാ അരങ്ങേറ്റം. 2018ല്‍ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായിരുന്നു.

Related Posts

Leave a Reply