Kerala News

തിരുവനന്തപുരം ബാലരാമപുരത്ത് ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരുക്ക്.

ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരതാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ അഘതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി.

കാറിലുണ്ടായിരുന്ന മാരായമുട്ടം,വിളയില്‍ വീട്ടില്‍ 65 വയസുകരനായ സ്റ്റാന്‍ലിനാണ് മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സ്റ്റാന്‍ലിന്റെ മകന്‍ സന്തോഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. ആലീസ്,ജൂബിയ,അലന്‍,അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവസ്ഥാലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

Related Posts

Leave a Reply