തിരുവനന്തപുരം ബാലരാമപുരത്ത് വാടക മുടങ്ങിയതിനു അമ്മയെയും മകളെയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ സഹായവുമായി സമുനസുകൾ. ചിറയിൻകീഴ് സ്വദേശി ശ്രീകലയും മകൾക്കുമാണ് ജീവിക്കാൻ സൗകര്യം ഒരുക്കാൻ സുമനസ്സുകൾ സന്നദ്ധത അറിയിച്ചത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഫ്ളവേഴ്സും സൗകര്യം ഒരുക്കും. മുടങ്ങി പോയ ലൈഫ് പദ്ധതിയിലെ വീടൊരുക്കാനും നടപടി. സ്ഥിരമായി ഒരു വീട് ആകും വരെ വീടിനു വാടക നൽകാമെന്ന് തിരുവനന്തപുരം സ്വദേശി സിജി അറിയിച്ചു. ഇന്നലെ രാവിലെയായിരുന്നു വാടക മുടങ്ങിയതോടെ അമ്മയെയും മകളേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. ആരോഗ്യ പ്രശനങ്ങളുള്ള ശ്രീകല ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയത്. എന്നാൽ ആരോഗ്യ പ്രശ്നം കാരണം ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒരു മാസത്തെ വാടക മുടങ്ങി. വാടക മുടങ്ങിയതോടെയാണ് ഉടമ അമ്മയെയും മകളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. പോകാൻ മറ്റു സ്ഥലങ്ങളില്ലെന്ന് ശ്രീകല പ്രതികരിച്ചിരുന്നു.
