തിരുവനന്തപുരം : തിരുവനന്തപുരം പാലോട് കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാറാണ് കത്തിയത്. 64 വയസ്സുള്ള പുരുഷോത്തമൻ നായരാണ് മരിച്ചത്. ഒപ്പം വളർത്തുനായയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കാർ കത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പാലോട് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
തിരുവനന്തപുരം പാലോട് കാർ കത്തി ഒരാൾ മരിച്ചു.
