Kerala News

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം. മേക്കര കല്ലുവിളയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അ‍ഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.

ബൈക്കിൽ എത്തിയ പത്തോളം പേർ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി. വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം എന്നാണ് പരാതി. സമീപവാസികൾ ചോദ്യം ചെയ്തതോടെ മടങ്ങിപ്പോയ സംഘം തിരികെയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വയോധികനെ അസഭ്യം പറഞ്ഞവരെ മർ​ദിക്കുകയായിരുന്നു. മാരാകായുധങ്ങളുമായെത്തിയായിരുന്നു അക്രമം.

ജോണി എന്ന 51കാരന് മുഖത്തും തലക്കും ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ അനിയനെയും പിടിച്ചുമാറ്റാനെത്തിയ മൂന്നു പേരെയും അക്രമിസംഘം മർദിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Related Posts

Leave a Reply