Kerala News

തിരുവനന്തപുരം നെടുമങ്ങാട് സ്കൂൾ വിദ്യാർത്ഥിക്ക് ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് കുട്ടിയെ അപമാനിച്ചതായി പരാതി

സ്കൂൾ വിദ്യാർത്ഥിക്ക് ടിക്കറ്റ് തുകയുടെ ബാക്കി നൽകാതെ കെഎസ്ആർടിസി ബസ് കണ്ടക്ടർ. ബാലൻസ് ചോദിച്ചതിന് കുട്ടിയെ അപമാനിച്ചതായി പരാതി. പണം തിരികെ നൽകാതെ കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. തിരിച്ച് പോകാൻ പണം ഇല്ലാത്തിനാൽ കുട്ടി 12 കി.മി നടന്നെന്ന് പിതാവ്. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ 6.40 യാണ് സംഭവം. നൊമങ്ങാട് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 18 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. കുട്ടി 100 രൂപ കണ്ടക്ടർക്ക് നൽകി. ചില്ലറയില്ലെന്നും ബാക്കി പിന്നീട് നൽകാമെന്നും കണ്ടക്ടർ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാർത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടു. എന്നാൽ ബാക്കി തുക നൽകാതെ കണ്ടക്ടർ ദേഷ്യപ്പെടാൻ തുടങ്ങി.

തിരിച്ചു വീട്ടിൽ പോകാൻ പണമില്ലെന്നും ബാക്കി തുക നൽകണമെന്നും കുട്ടി കണ്ടക്ടറോട് പറഞ്ഞു. എന്നാൽ ഇയാൾ വീണ്ടും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയായിരുന്നുവെന്നും കുട്ടി വ്യകത്മാക്കി. തിരിച്ച് പോകാൻ പണം ഇല്ലാത്തിനാൽ കുട്ടി 12 കി.മി നടന്നെന്ന് പിതാവ് നെടുമങ്ങാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം സംഭവത്തിൽ കണ്ടക്ടർ മാപ്പ് പറഞ്ഞു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കുട്ടിയോട് മാപ്പ് പറഞ്ഞത്. പണവും തിരിച്ചു നൽകി.

Related Posts

Leave a Reply