തിരുവനന്തപുരം നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങും. വഴുതക്കാട്, വലിയശാല, ഇടപ്പഴഞ്ഞി, മേട്ടുക്കട എന്നിവിടങ്ങളിൽ കുടിവെള്ളം മുടങ്ങും. വ്യാഴം രാവിലെ 10 മണിമുതൽ രാത്രി 12 വരെ ജലവിതരണം ഉണ്ടാകില്ല
സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ജലവിതരണം തടസപ്പെടുക.നഗരത്തിൽ 4 ദിവസമായി മുടങ്ങിയ ജലവിതരണം ഇപ്പോഴും പുനഃസഥാപിച്ചിട്ടില്ല. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും.
പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (12/09/24) പകൽ 10.00 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.