Kerala News

തിരുവനന്തപുരം: ചിക്കന്‍ കറിയുടെ അളവ് കുറവാണെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം: ചിക്കന്‍ കറിയുടെ അളവ് കുറവാണെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. കാട്ടാക്കട നക്രം ചിറയിലെ മയൂര ഹോട്ടലിലാണ് നാലംഗസംഘം ആക്രമണം നടത്തിയത്. ഹോട്ടലിലെ ക്യാഷിയര്‍ക്കും ജീവനക്കാരനുമാണ് മര്‍ദ്ദനമേറ്റത്.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് രണ്ട് പേര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ശേഷം ആഹാരം കഴിച്ച ശേഷം ചിക്കന്‍ കറിയും പൊറോട്ടയും പാര്‍സലും വാങ്ങി. എന്നാല്‍ വീണ്ടും എത്തി അടച്ച പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് പ്രകോപനം സൃഷ്ടിച്ചത്. ഇതോടെ ഹോട്ടല്‍ ജീവനക്കാരും സംഘവും തമ്മില്‍ വാക്കുതര്‍ക്കത്തിലായി.

സംഭവത്തില്‍ ക്യാഷര്‍ക്കും ജീവനക്കാരനും പുറമേ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ മേശ ഉള്‍പ്പെടെ ഉപകരണങ്ങളും നശിപ്പിച്ചു. ഹോട്ടലുടമയുടെ പരാതിയില്‍ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

Leave a Reply