Kerala News

തിരുവനന്തപുരം കഴക്കൂട്ടത്തു വീടിനു തീയിട്ടു പ്രതികാരം.

തിരുവനന്തപുരം കഴക്കൂട്ടത്തു വീടിനു തീയിട്ടു പ്രതികാരം. വീട് കയറി അക്രമിച്ചതിന് പൊലിസിൽ പരാതി നൽകിയ ആളിന്റെ വീടിനാണ് തീയിട്ടത്. കൽപന കോളനിയ്ക്ക് സമീപം ഫാത്തിമ പുരത്ത് സ്റ്റാലിന്റെ വീടിനാണ് ഇയാൾ തീയിട്ടത്. പഞ്ചായത്ത് ഉണ്ണി എന്നയാളാണ് അക്രമം നടത്തിയത്.

വീട് പൂർണ്ണമായും കത്തിയമർന്നു. വീട്ടിനുള്ളിലെ എല്ലാ വസ്തുക്കളും കത്തി നശിച്ചു. പൊലീസിൽ വിവരമറിയിച്ചതിനും സ്റ്റാലിന്റെ മാതാവിന്റെ വീട് കയറി അക്രമിച്ചതിനും കേസ് കൊടുത്തതിനുള്ള വിരോധമാണ് കാരണം.

കഴക്കൂട്ടം, കഠിനംകുളം പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പഞ്ചായത്ത് ഉണ്ണി എന്നറിയപ്പെടുന്ന രതീഷ്. പാർവതി പുത്തനാർ നീന്തി കയറിയാണ് മറു കരയിലുള്ള വീടിനു ഇയാൾ തീയിട്ടത്.

Related Posts

Leave a Reply