Kerala News

തിരുവനന്തപുരം കടയ്ക്കാവൂർ രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷം; അഞ്ചു പേർക്ക് കുത്തേറ്റു

തിരുവനന്തപുരം കടയ്ക്കാവൂർ വിളയിൽമൂലയിൽ സംഘർഷം. രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് ചികിത്സയിലുളളത്. പ്രതികൾക്കായി കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

Leave a Reply