തിരുവനന്തപുരം ആര്യനാട് നാലുപേർ മുങ്ങിമരിച്ചു. ആര്യനാട് മൂന്നാറ്റുമുക്കിലാണ് അപകടം. അച്ഛനും മകനുമടക്കം നാല് പേരാണ് മരിച്ചത്. കരമനയാറിൽ കുളിക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥനായ അനിൽ കുമാർ (51), മകൻ അമൽ (13), സഹോദരൻ്റെ മകൻ അദ്വൈത് (22), ബന്ധു ആനന്ദ് (25) എന്നിവരാണ് മരിച്ചത്.
മൂത്തമകൻ അഖിൽ രക്ഷപ്പെട്ടു. മരിച്ച അനിൽ ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ്. മൃതദേഹങ്ങൾ ആര്യനാട് പി.എച്ച്.സിയിൽ സൂക്ഷിച്ചിരിക്കുകയാണ്.