തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ത്രീകളുടെ ഉൾവസ്ത്രം ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പാനിപ്പത്തിലെ ഇന്‍സാര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
ആള്‍ക്കുട്ടത്തിനിടയില്‍ സ്ത്രീകളുടെ ഉൾവസ്ത്രം ധരിച്ച് വിഡിയോയെടുക്കുകയായിരുന്ന യുവാവിനെയാണ് കടയുടമകളും നാട്ടുകാരും ചേര്‍ന്ന് തല്ലിച്ചതച്ചത്. തന്നെ മര്‍ദ്ദിച്ചയാളോട് തല്ലരുതെന്നും താന്‍ പോയ്‌ക്കോളാമെന്നും യുവാവ് പറയുന്നതും വിഡിയോയില്‍ കാണാം.
ഡല്‍ഹി ഫ്‌ളൈ ഓവറിലാണ് യുവാക്കള്‍ തങ്ങളുടെ വാഹനം നിര്‍ത്തി റീല്‍സ് എടുക്കാന്‍ ശ്രമിച്ചത്. ഇത് നീണ്ട ട്രാഫിക് കുരുക്കിലേക്കാണ് നയിച്ചത്. ഫ്‌ളൈ ഓവറിന്റെ മധ്യഭാഗത്ത് കാര്‍ നിര്‍ത്തിയായിരുന്നു യുവാക്കളുടെ റീല്‍സ് ഷൂട്ട്.
ഈ വിഡിയോ ഇന്‍സ്റ്റഗ്രാമിലും വൈറലായിരുന്നു. വാഹനഗതാഗതം തടസപ്പെടുത്തി റീല്‍സ് എടുത്ത യുവാക്കളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.