ന്യൂഡല്‍ഹി: കാല്‍നടപ്പാലത്തിലൂടെ ഓട്ടോ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഡല്‍ഹി ഹംദര്‍ദ് നഗറിലാണ് ഗതാഗതക്കുരുക്ക് മറികടക്കാന്‍ ഓട്ടോ ഡ്രൈവറുടെ സാഹസിക പ്രകടനം. ഡല്‍ഹി പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മുന്ന(25)യെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവിങ് പ്രകടനത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാല്‍നടപ്പാലത്തിനു താഴെയുള്ള റോഡിലൂടെ പോവുകയായിരുന്ന ഓട്ടോ ഗതാഗതക്കുരുക്ക് കനത്തതോടെയാണ് കാല്‍നടക്കാര്‍ക്ക് വേണ്ടിയുള്ള പാലത്തിലേക്ക് ഓടിച്ചു കയറ്റുന്നത്. പാലത്തിലേക്ക് കയറുമ്പോള്‍ ഓട്ടോയില്‍ ആളുണ്ടായിരുന്നില്ല. എന്നാല്‍ പാലം കയറുമ്പോഴേക്കും പൊടുന്നനെ ഒരാള്‍ ഓട്ടോയില്‍ ചാടിക്കയറുന്നതും വീഡിയോയിലുണ്ട്.