Kerala News

താമരശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ അപകടത്തിൽപ്പെട്ടു. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

താമരശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ അപകടത്തിൽപ്പെട്ടു. കര്‍ണാടകയില്‍ നിന്ന് വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഴക്കുലയുമായി കർണാടകയിൽ നിന്ന് എത്തിയതായിരുന്നു പിക്കപ്പ് വാൻ. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം. പരുക്കു പറ്റിയ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Related Posts

Leave a Reply