Kerala News Top News

തലസ്ഥാനത്തിന് സമഗ്രപുരോഗതി; രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് സമർപ്പിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കുള്ള രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എല്ലാവരും ഒരുമിച്ച് ചേർന്ന് ചർച്ച ചെയ്ത് നാടിന്റെ വികസനത്തിനായുള്ള പദ്ധതി തീരുമാനിക്കാമെന്നും, പതിനഞ്ച് ദിവസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ് പദ്ധതി’യിൽ തിരുവനന്തപുരത്തേയും ഉൾപ്പെടുത്തും, ദേശീയ വിദ്യാഭ്യാസനയ പ്രകാരം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആറാം ക്ലാസ് മുതൽ നൈപുണ്യ വികസന കോഴ്സുകൾ കൊണ്ടുവരും, ആരോഗ്യരംഗത്തും തൊഴിൽരംഗത്തും സാങ്കേതികരംഗത്തും ദേശീയപദ്ധതികൾ പ്രകാരമുള്ള പുരോഗതി നടപ്പിലാക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.

Related Posts

Leave a Reply