Kerala News

തയ്യൽ തൊഴിലാളി കോൺഗ്രസ്. സംസ്ഥാന നേതൃത്വ ക്യാമ്പ് 2024 ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച്.

അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യൽ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാരിൽ നിന്നും നേടിയെടുക്കുന്നതിനായി കഴിഞ്ഞ കുറെ വർഷങ്ങളായി സന്ധിയില്ലാ സമരങ്ങൾക്ക് ധീരമായി നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സംഘടനയാണ് തയ്യൽ തൊഴിലാളി കോൺഗ്രസ്.2023 സെപ്റ്റംബർ 16,17 തീയതികളിൽ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ പ്രതിനിധികൾക്കും വേണ്ടി തിരുവനന്തപുരത്ത് അധ്യാപക ഭവനിൽ വച്ച് സംസ്ഥാന നേതൃത്വ ക്യാമ്പ് നടത്തുന്നു.

2024 ജൂൺ ഒന്നിന് നടക്കുന്ന സമ്മേളനത്തിൽ എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേഷ് ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. വിദേശ മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചുവരുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയെ ചടങ്ങിൽ ആദരിക്കും. കൂടാതെ വ്യാപാരി വ്യവസായി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പാളയം അശോകനെയും, എ. ആർ. ആനന്ദിനെയും, ഡോക്ടർ സന്തോഷ് സൗപർണികയെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിക്കും.എം വിൻസന്റ് എംഎൽഎ, മുൻ ആരോഗ്യവകുപ്പ് മന്ത്രിയും കെപിസിസി ഉപദേശക സമിതി അംഗം വി.എസ്.ശിവകുമാർ, എക്സ് എംഎൽഎയും കെപിസിസി നിർവാഹക സമിതി അംഗം അഡ്വക്കേറ്റ് T. ശരത് ചന്ദ്രപ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജി. സുബോധൻ, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ തൊഴിലാളികളും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും എന്ന വിഷയത്തിൽ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് ക്ലാസ്സ് എടുക്കും.നാലുമണിക്ക് ശേഷം നടക്കുന്ന ക്യാമ്പിന്റെ സമാപനയോഗത്തിൽ തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട് സ്വാഗതം പറയുകയും ക്യാമ്പ് ഡയറക്ടർ സി മുത്ത് സ്വാമി അവലോകന റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ എംഎൽഎമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബാബു അമ്മ വീട് പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

Related Posts

Leave a Reply