Kerala News

തമിഴ്നാട് കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.

തമിഴ്നാട് കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.പത്തനംതിട്ട സ്വദേശികളായ ജേക്കബ് എബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ടുമാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ആരോണിന്റെ അമ്മ അലീന ജേക്കബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്ന് രാവിലെ കോയമ്പത്തൂർ ജില്ലയിലെ മധുക്കരയിൽ ആണ് വാഹനാപകടം ഉണ്ടായത്. അലീന ഓൺലൈനായി പഠിച്ച കോഴ്സിന്‍റെ പരീക്ഷയ്ക്കായി കുടുംബം ബംഗളൂരിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

 

Related Posts

Leave a Reply