ചെന്നൈ; തൂത്തുക്കുടിയിൽ നവദമ്പതികളെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി, മാരി സെൽവം (22), ഭാര്യ കാർത്തിക (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം മൂന്ന് ബൈക്കുകളിലായി ആറ് സംഘം ഇരുവരെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തക്ഷണം മരിച്ചു. ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹം കഴിച്ചത്. ഇരുവരും ഒരേ ജാതിയിൽ പെട്ടവരായിരുന്നെങ്കിലും മാരി സെൽവം സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു. അതുകൊണ്ട് കാർത്തികയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. കഴിഞ്ഞമാസം 30ന് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ടു പോലീസ് സ്റ്റേഷനിൽ എത്തിയശേഷം രജിസ്ട്രേഷൻ വിവാഹം കഴിക്കുകയായിരുന്നു. കാർത്തികയുടെ അച്ഛൻ അയച്ച സംഘമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി
