തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടൻ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാര വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ശാസ്താവിനെ പുറത്തുനിന്ന് തൊഴുക്കുകയല്ല വേണ്ടത് അകത്ത് നിന്ന് തൊഴണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ ആഗ്രഹം പറഞ്ഞതിനാലാണ് താൻ വിവാദത്തിൽ പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ഈ ആഗ്രഹം കണ്ഠര് രാജിവരരോട് പങ്കുവച്ചിരുന്നു എന്നാൽ തനിക്ക് ബ്രാഹ്മണൻ ആകണം എന്ന് ആവിശ്യപ്പെട്ടു എന്ന രീതിയിൽ രാഷ്ട്രീയം തൊഴിലാക്കിയവർ ദുർവ്യാഖ്യാനം നടത്തി എന്നും സുരേഷ് ഗോപി വ്യക്തമാക്കി.