International News

തങ്ങൾക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ബംഗ്ലാദേശിലെ ഹിന്ദുക്കൾ

തങ്ങൾക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ബംഗ്ലാദേശിലെ ഹിന്ദുക്കൾ. ഇതിന്റെ ആദ്യപടിയായി ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ ലാൽദിഗി മൈതാനിയിൽ റാലി സംഘടിപ്പിച്ചു. ഇടക്കാല സർക്കാരിൽ നിന്ന് ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുചേർന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

റാലിയിൽ ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് സർക്കാരിനോട് ആഹ്വാനം ചെയ്തു. തങ്ങൾ മുന്നോട്ട് വെച്ച എട്ടിന ആവശ്യങ്ങൾ നടപ്പാക്കണമെന്ന് റാലിയിൽ ആവശ്യപ്പെട്ടു. റാലിയിൽ ചിറ്റഗോങ്ങ്, കോക്സ് ബസാർ, മലയോര ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ചയുടെ വക്താവ് ചിൻമോയ് കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു.

ഹൈന്ദവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും മറ്റു ന്യൂനപക്ഷ പീഡന കേസുകളിലും ഇരകൾക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കിയുള്ള അതിവേഗ വിചാരണയ്‌ക്കായി ഒരു പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുക. ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ ന്യൂനപക്ഷ സംരക്ഷണ നിയമം പാസ്സാക്കുക

ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ന്യൂനപക്ഷകാര്യങ്ങൾക്കായി ഒരു മന്ത്രാലയം രൂപീകരിക്കുക. ഹിന്ദു വെൽഫെയർ ട്രസ്റ്റിനെ ഒരു ഹിന്ദു ഫൗണ്ടേഷനായി ഉയർത്തുക. കൂടാതെ ബുദ്ധ, ക്രിസ്ത്യൻ വെൽഫെയർ ട്രസ്റ്റുകളെയും സമാനമായി ഉയർത്തുക. അന്യാധീനപ്പെട്ടതും കയ്യേറിയതുമായ ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നിയമങ്ങൾ നിർമ്മിക്കുക.

സ്കൂളുകൾ കോളേജുകൾ ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രാർത്ഥനാ മുറികൾ ന്യൂനപക്ഷ ആചാരങ്ങൾ ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിൽ ക്രമീകരിക്കുക.. സംസ്കൃതം, പാലി വിദ്യാഭ്യാസ ബോർഡുകളുടെ നവീകരണം ഉറപ്പാക്കുക. ഹിന്ദു സമൂഹത്തിന്റെ പ്രധാനപ്പെട്ട മതപരമായ ഉത്സവമായ ദുർഗ്ഗാ പൂജയ്‌ക്ക് അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുക ഈ എട്ടിന നിർദേശങ്ങൾ നടപ്പാക്കുന്നത് വേഗത്തിലാക്കാൻ ഹൈന്ദവ സംഘടനകൾ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Posts

Leave a Reply