India News

ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 

ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തകർന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നരേല സെക്ടർ 26 ലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 9.45 ന് കുട്ടിയെ കാണാതായതായി പരാതി നൽകിയിരുന്നു.

തുടർന്ന് അല്പസമയത്തിനകം തന്നെ മൃതദേഹം കണ്ടെടുത്തു. അയൽവാസികളായ, രാഹുൽ, ദേവദത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

Related Posts

Leave a Reply