Kerala News

‘ഡോൺ ബോസ്കോ’ എന്ന പേരിൽ മെയിലയച്ചത് വനിത?

തിരുവനന്തപുരം: അരുണാചലിൽ ജീവനൊടുക്കിയ നവീൻ തോമസ് എട്ടുവർഷമായി മരണാനന്തര ജീവിതത്തെക്കുറിച്ച് ഇൻ്റർനെറ്റിൽ സേർച്ച് ചെയ്തിരുന്ന വിവരം പൊലീസിന് ലഭിച്ചു. പുനർജന്മത്തിൽ വിശ്വസിച്ചായിരുന്നു നവീൻ പങ്കാളിക്കും സുഹൃത്തിനുമൊപ്പം ജീവനൊടുക്കിയത്. ‘ഡോൺ ബോസ്കോ’ എന്ന പേരിൽ മെയിൽ സന്ദേശങ്ങൾ അയച്ചത് ഒരു വനിതയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. അരുണാചലിൽ ജീവനൊടുക്കിയ മൂന്നുപേരുടെയും മെയിലുകളും ചാറ്റുകളും മെയിലുകളും പരിശോധിക്കുകയാണെന്നും ഉടനെ തന്നെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമാകുമെന്നുമാണ് റിപ്പോർട്ട്.

പരപ്രേരണയാലല്ല സ്വന്തം വിശ്വാസത്തിനനുസരിച്ചാണ് ഇവർ മരിക്കാൻ തീരുമാനിച്ചതെന്ന നിഗമനത്തിലേയ്ക്കാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. മരിക്കുന്നതിനു മുൻപ് മൂവരും സന്തോഷത്തിലായിരുന്നു എന്നതിന്റെ തെളിവുകൾ സിസിടിവി പരിശോധനയിൽ പൊലീസിനു ലഭിച്ചതായുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ആത്മഹത്യാക്കുറിപ്പിൽ മൂന്നുപേരും പേരെഴുതി ഒപ്പിട്ടതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഒപ്പും കൈയ്യക്ഷരവും മരിച്ചവരുടേത് തന്നെയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആര്യക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെ കുറിച്ച് വിവരങ്ങൾ അയച്ചത് നവീൻ ആണെന്നാണ് നിലനിൽക്കുന്ന സംശയം. കാര്യങ്ങളിൽ കൂടുതൽ വിശ്വാസം നൽകാൻ ഡോൺ ബോസ്കോ എന്ന വ്യാജ ഇമെയിൽ വഴി സന്ദേശം അയച്ചതാണോ എന്നും സംശയമുണ്ട്. നിലവിൽ ബാഹ്യ ഇടപെടലിന് തെളിവ് ലഭിച്ചിട്ടില്ല, മുഖ്യസൂത്രധാരൻ നവീൻ തന്നെയെന്നാണ് അന്വേഷണസംഘത്തിന്റെ നി​ഗമനം. കൂടുതൽ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. മരണത്തിനായി അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്താൽ ഉയർന്ന പ്രദേശം തിരഞ്ഞെടുത്തതാകാം.

Related Posts

Leave a Reply